പാലക്കാട് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. രാജസ്ഥാന്‍ സ്വദേശി വിശാല്‍ ആണ് മരിച്ചത്. ആനക്കട്ടി സലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയാണ് വിശാല്‍. ചൊവ്വാഴ്ച രാത്രി കാട്ടാനയുടെ മുന്നില്‍പ്പെട്ട വിശാലിനെ ആന എടുത്തറിയുകയായിരുന്നു. അഗളി ട്രൈബല്‍സ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്‍സ്റ്റിറ്യൂട്ടില്‍ പരിശീലനത്തിനെത്തിയതായിരുന്നു വിശാല്‍