Share this Article
image
10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

The accused, who kidnapped and tortured a 10-year-old girl, was released into police custody

കാസർഗോഡ്, ബാലികയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ  റിമാൻഡിൽ കഴിയുന്ന പ്രതി പി.എ സലീമിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു.ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായാണ് പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.അഞ്ചുദിവസത്തേക്കാണ് കസ്റ്റഡി കാലാവധി.

പടന്നക്കാട് പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി കൊടക് സ്വദേശി പി.എ സലീമിനെ അഞ്ചുദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങിയത്. കാസർഗോഡ് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മുഖംമൂടി ധരിക്കാതെയാണ് കോടതിയിൽ എത്തിച്ചത്.

കഴിഞ്ഞദിവസം സംഭവസ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ച പ്രതിയുടെ മുഖംമൂടി മാറ്റണമെന്ന് ആവശ്യപ്പെട്ട് ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷധം ഉയർന്നിരുന്നു. ഇയാളുടെ മുഖം ജനങ്ങൾക്ക് കാണണമെന്നായിരുന്നു ആവശ്യം. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായാണ് പ്രതിയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയത്.

ഡിഎൻഎ പരിശോധനയ്ക്കായിമുടിയുടെയും , രക്തത്തിന്റെയും സാമ്പിളുകൾ ശേഖരിക്കും. സംഭവ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുക്കാൻ ഉണ്ട്......കവർച്ച ചെയ്ത സ്വർണ്ണക്കമ്മൽ വിൽപ്പന നടത്തിയ കൂത്തുപറമ്പിലെ ജ്വല്ലറിയിൽ തെളിവെടുപ്പിനായി കൊണ്ടുപോകും.

ജ്വല്ലറി ഉടമ കേസിലെ പ്രധാന സാക്ഷിയാണ്. ഈ മാസം പതിനഞ്ചിനാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണക്കമ്മൽ കവർച്ച ചെയ്യുകയും ലൈംഗിക പീഡനത്തീ നിരയാക്കുകയും ചെയ്തത്. സംഭവത്തിനുശേഷം പ്രതി കർണാടക , ഗോവ ,മഹാരാഷ്ട്ര ,ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

ആന്ധ്രയിലെ അഡോണി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ പെൺ സുഹൃത്തിന് വന്ന കോളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. വെള്ളിയാഴ്ചയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories