Share this Article
സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 16-05-2024
1 min read
61-years-old-woman-died-in-an-accident

പത്തനംതിട്ട: സ്കൂട്ടറിനു പിന്നിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. പന്തളം മുടയൂർക്കോണം തുണ്ടത്തിൽ ബഥേൽ ഭവനിൽ ടി.എം. ശാമുവലിന്റെ ഭാര്യ വത്സമ്മ(61) ആണ് മരിച്ചത്. മകനൊപ്പം ബൈക്കിൽ പോവുമ്പോഴാണ് അപകടമുണ്ടായത്.

പന്തളം-മാവേലിക്കര റോഡിൽ മുട്ടാർ കവലയ്ക്കുസമീപം ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടം നടന്നത്. മകൻ സാജനോടൊപ്പം പന്തളത്തേക്ക് സ്‌കൂട്ടറിൽ വരികയായിരുന്നു വത്സമ്മ. അതിനിടെ പന്തളം ഭാഗത്തേക്ക് വരികയായിരുന്ന ലോറി സ്‌കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന വത്സമ്മ ലോറിക്ക് അടിയിൽ അകപ്പെട്ടു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്‌കൂട്ടർ ഓടിച്ച മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories