കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ഇന്ന് വിധി പറയും. കേസില്‍ ഉള്‍പ്പെട്ടവരുടെ ഫേണ്‍ കോള്‍ ,ടവര്‍ ലെക്കോഷന്‍ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹര്‍ജി നല്‍കിയത്.