Share this Article
ചമ്പക്കുളം മൂലം വള്ളംകളി; ആയാപ്പറമ്പ് വലിയ ദിവാൻജി ജേതാക്കൾ
വെബ് ടീം
posted on 22-06-2024
1 min read
champakulam-moolam-boat-race-2024-winner-ayaparambu-valiya-divanji-got-raja-pramukhan-trophy

ചമ്പക്കുളം  മൂലം വള്ളംകളിയില്‍ വലിയ ദിവാന്‍ജി ചുണ്ടന് രാജപ്രമുഖന്‍ ട്രോഫി. ആലപ്പുഴ ടൗൺ ബോട്ട് ക്ലബാണ് വലിയ ദിവാൻജി ചുണ്ടൻ തുഴഞ്ഞത്. നടുഭാഗം ചുണ്ടൻ രണ്ടാമത്. ചമ്പക്കുളം ചുണ്ടന് മൂന്നാംസ്ഥാനം. കഴിഞ്ഞ വർഷം നടുഭാഗം ചുണ്ടനായിരുന്നു ജേതാക്കൾ.

ആറ് ചുണ്ടൻ അടക്കം എട്ട് വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി മത്സരരംഗത്ത് ഉണ്ടായിരുന്നത്. കേരളത്തിലെ ജലോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന വള്ളംകളിയായ ചമ്പക്കുളം മൂലം വള്ളംകളി ചരിത്ര പ്രസിദ്ധമാണ്. ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് പമ്പയാറ്റിൽ മത്സരങ്ങൾക്ക് തുടക്കമായത്. അഞ്ചു മണിയോടെ വള്ളങ്ങളുടെ ഫൈനൽ മത്സരം ആരംഭിച്ചു. അതിനിടെ, വെപ്പു വള്ളങ്ങളുടെ മത്സരത്തിനിടെ വള്ളം മറിഞ്ഞു. തുഴച്ചിലുകാ‍ർ സുരക്ഷിതരാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories