Share this Article
എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി
Bomb threat to Air India flight


മുംബൈ - തിരുവനന്തപുരം എയർ ഇന്ത്യ വിമാനം സുരക്ഷിതമായി ലാൻ്റ് ചെയ്തു. ബോബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ലാൻഡിംഗിന് കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു. വിമാനത്തിൽ ബോംബ് വെച്ചെന്ന സന്ദേശത്തെ തുടർന്ന് വിമാനത്തിൽ വിശദമായ പരിശോധന നടത്തുകയാണ്.

യാത്രക്കാരെ ഇറക്കിയ ശേഷമാണ് പരിശോധന നടത്തുന്നത്.  മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്.

വ്യാജ സന്ദേശമാണെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ സുരക്ഷ കൂട്ടിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories