Share this Article
സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി; ​കലാമണ്ഡലത്തിൽ കൂട്ട പിരിച്ചുവിടൽ
വെബ് ടീം
posted on 30-11-2024
1 min read
KERALA KALAMANDALAM

തൃ​ശൂ​ർ: കേരള കലാമണ്ഡലത്തിലെ മുഴുവൻ താത്കാലിക ജീവനക്കാരെയും പി​രി​ച്ചു​വി​ട്ടു. അ​ധ്യാ​പ​ക​ർ മു​ത​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ വ​രെ​യു​ള്ള 120 ഓ​ളം പേ​രെ​യാ​ണ്  സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് പിരിച്ചുവിട്ടത്. ഡി​സം​ബ​ർ ഒ​ന്നാം തീ​യ​തി മു​ത​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ ആ​രും ജോ​ലി​ക്ക് വ​രേ​ണ്ട​തി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി കേ​ര​ള ​ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ല​ർ ഉത്തരവി​റ​ക്കി.

ക​ലാ​മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന​ത്. ക​ലാ​മ​ണ്ഡ​ല​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വേ​ണ്ടി താ​ത്കാ​ലി​ക അ​ധ്യാ​പ​ക - അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​ദ്ധ​തി​യേ​ത​ര വി​ഹി​ത​ത്തി​ൽ നി​ന്നും ആ​വ​ശ്യ​മാ​യ തു​ക ല​ഭി​ക്കാ​ത്ത​ത് മൂ​ല​മാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

ന​ട​പ​ടി​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്. ഒ​രു അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ന്‍റെ ഇ​ട​യ്ക്കു​വ​ച്ച് താ​ത്​കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന സം​ഭ​വം ആ​ദ്യ​മാ​ണെ​ന്ന് ഒ​രു വി​ഭാ​ഗം പറയുന്നു 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories