മൂന്നാര്‍ പഞ്ചായത്തിന്റെ കല്ലാറിലേ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ കാട്ടുക്കൊമ്പന്‍ പടയപ്പ കയറാതിരിക്കാന്‍ പ്ലാന്റിന് ചുറ്റും വേലി സ്ഥാപിക്കാന്‍ തുടങ്ങി പഞ്ചായത്ത്. പടയപ്പ മാലിന്യ പ്ലാന്റില്‍ കയാറാതിരിക്കാന്‍ പച്ചക്കറി മാലിന്യ നിക്ഷേപവും ഇവിടെ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കി. പടയപ്പ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഭക്ഷിക്കുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ ഈ മേഖലയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കാന്‍ തന്നെ നടപടി തുടങ്ങിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.