Share this Article
7 കോടിയിലധികം രൂപ നിക്ഷേപ തട്ടിപ്പ്;തൃശ്ശൂരിലെ പ്രമുഖ വ്യവസായി അറസ്റ്റില്‍

Investment fraud of more than 7 crore rupees; Prominent businessman of Thrissur arrested

7 കോടിയിലധികം രൂപ നിക്ഷേപ തട്ടിപ്പു നടത്തിയ തൃശ്ശൂരിലെ പ്രമുഖ വ്യവസായി അറസ്റ്റിൽ ..  നിക്ഷേപകരിൽ നിന്നും പണം സ്വീകരിച്ച് തട്ടിപ്പ്  നടത്തിയെന്ന   കേസുകളിൽ      വ്യവസായ പ്രമുഖൻ   സുന്ദർ സി മേനോൻ ആണ്  അറസ്റ്റിലായത്.

തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹിവാൻ നിധി, ഹിവാൻ ഫിനാൻസ് എന്നീ സ്ഥാപനങ്ങളുടെ പേരിൽ 7 കോടി 78 ലക്ഷം രൂപ തട്ടിപ്പു നടത്തിയ കേസുകളിലാണ് അറസ്റ്റ്. 18 കേസുകളാണ് നിലവിലുള്ളത് .

62 ഓളം പരാതിക്കാരിൽ നിന്നാണ് നിക്ഷേപങ്ങൾ സ്വീകരിച്ചത്.തൃശൂർ സിറ്റി ജില്ലാ  ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ്‌ പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ വെസ്റ്റ് പോലീസ് അന്വേഷിച്ചിരുന്ന  കേസുകൾ പിന്നീട് സി ബ്രാഞ്ച് ആണ് അന്വേഷിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories