ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച് ഒന്നരവയസുകാരന്‍. തൃശൂര്‍ കുന്നംകുളം സ്വദേശികളായ സുഭാഷ് ഐശ്യര്യ ദമ്പതികളുടെ മകനായ ദേവസൂര്യയാണ് ഈ കുട്ടി താരം. സ്‌പെഷല്‍ ടാലന്റ് കാറ്റഗറയില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സാണ് ദേവസൂര്യയെ തേടിയെത്തിയത് .
വെറും ഒന്നര വയസ്സ് മാത്രം പ്രായം പക്ഷേ 30 പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്ക് ക്യത്യമായി ഉത്തരം നല്‍കി ദേവസൂര്യ എന്ന കൊച്ചു മിടുക്കന്‍ വിസ്മയിപ്പിക്കുകയാണ്. 76 ചിത്രങ്ങള്‍ തുടങ്ങി നിറങ്ങള്‍ ഉള്‍പ്പടെ ദേവസൂര്യയ്ക്ക് തിരിച്ചറിയാനാകും. കുന്നംകുളംത്തെ വീട്ടില്‍ ഈ കുരുന്നിനെ തേടിയെത്തിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡാണ് .
എഴ് മാസം പ്രായമായപ്പോള്‍ തന്നെ സംസാരിക്കാന്‍ തുടങ്ങിയ ദേവസൂര്യ പ്രകൃതിയെയും ജീവജാലങ്ങളെയും സസൂക്ഷമം നിരീക്ഷിച്ചിരുന്നു. മകന്റെ ഈ കഴിവ് മനസ്സിലാക്കിയ മാതാപിതാക്കളായ ഐശ്യര്യയും സുഭാഷും ചേര്‍ന്നാണ് പിന്നീട് ഓരോ കാര്യങ്ങളെക്കുറിച്ചും ഈ കൊച്ചു മിടുക്കന് പറഞ്ഞുകൊടുക്കുന്നത്.
മകന്റെ കഴിവുകള്‍ പകര്‍ത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്ക് എന്തുകൊണ്ട് അയച്ചു കൊടുത്തൂട എന്ന ചിന്തയില്‍ നിന്നാണ് ഇക്കഴിഞ്ഞ സെപറ്റംബറില്‍ ദേവസൂര്യയുടെ കഴിവുകള്‍ പകര്‍ത്തി റെക്കോര്‍ഡ്‌സിനായി അയച്ചു കൊടുക്കുന്നത്. ഇതിനുശേഷം രണ്ടു മാസത്തിനുള്ളില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയതായുള്ള അറിയിപ്പ് മാതാപിതാക്കളെ തേടിയെത്തി. നിലവില്‍ 76 ചിത്രങ്ങളും നിറങ്ങളും ഉള്‍പ്പടെ ദേവസൂര്യയ്ക്ക് തിരിച്ചറിയാന്‍ കഴിയും.