മഴ പെയ്യുന്നതിനായി തൃശ്ശൂരിൽ പ്രത്യേക പൂജ നടത്തുന്നു.തൃശ്ശൂർ പഴയ നടക്കാവ് ചിറക്കൽ 'മഹാദേവ' ക്ഷേത്രത്തിലാണ് 'വരുണ ജപം' പൂജ നടത്തുന്നത്.
തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പുലർച്ചെ നാല് മണിയോടെയാണ് പൂജ ആരംഭിച്ചത്.വരുണ ഭഗവാനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാൻ ഭക്തജന കൂട്ടായ്മ ആണ് ജപം സംഘടിപ്പിച്ചത്.
കേരളത്തിൽ മഴ കുറയുകയും, ചൂട് അസഹനീയം ആവുകയും ചെയ്ത പശ്ചാത്തലത്തിലാണ് പൂജ സംഘടിപ്പിക്കാൻ ഭക്തജനങ്ങൾ തീരുമാനിച്ചത്.ദേവന് ആയിരം കുടം ജല ധാരയും, വടക്കുംനാഥ ക്ഷേത്രത്തിൽ ഋഷഭനു 108 കുടം ജല അഭിഷേകവും, വടക്കുംനാഥന് പ്രത്യേക ശങ്കാഭിഷേകവും പൂജയുടെ ഭാഗമാണ്. 40 വർഷം മുൻപാണ് സമാനമായ രീതിയിൽ പൂജ സംഘടിപ്പിച്ചത്. വൈകുന്നേരത്തോടെയാണ് പൂജകൾ അവസാനിക്കും.