Share this Article
Union Budget
റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 19കാരിക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 27-08-2024
1 min read
car hit girl

പാലക്കാട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 19കാരി മരിച്ചു. കൂറ്റനാട് വലിയപള്ളി കോട്ട ടി.എസ് കെ നഗർ സ്വദേശി ശ്രീപ്രിയയാണ് (19) മരിച്ചത്. കൂറ്റനാട്  - ചാലിശ്ശേരി റോഡിൽ ന്യൂബസാർ സ്റ്റോപ്പിലായിരുന്നു ദാരുണസംഭവം. 

ഇന്ന് ഉച്ചക്ക് ഒന്നരയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. സ്റ്റോപ്പിൽ ബസിറങ്ങി റോഡിൻ്റെ പകുതി ഭാഗം മുറിച്ച് കടന്ന ശ്രീ പ്രിയയെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഈ സമയത്ത് ശ്രീപ്രിയയുടെ അമ്മ എതിർ വശത്ത് ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീപ്രിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories