Share this Article
പടന്നക്കാട് ഉറങ്ങിക്കിടക്കുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച
Kidnapped and robbed a girl while sleeping in Padannakkad

കാസർഗോഡ്  വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച. പടന്നക്കാട് ഒഴിഞ്ഞ വളപ്പിൽ  പുലർച്ചെ 3 മണിക്കാണ് സംഭവം.കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതായാണ് സൂചന. അക്രമി മലയാളം സംസാരിച്ചതായി കുട്ടി മൊഴി നൽകി.

രാവിലെ 3 മണിയോടെയാണ് പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ  വീട്ടിൽ ഉറങ്ങി കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയത്‌. വല്യഛൻ പശു തൊഴുത്തിലേക്ക് പോയ സമയം വീടിനകത്ത് കയറിയ അക്രമി ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു.കുട്ടിയെ ഉപദ്രവിച്ചതായാണ് സൂചന. കാതിലെ ആഭരണങ്ങൾ കവർന്ന ശേഷം വീടിന് 500 മീറ്റർ അകലെ  ഉപേക്ഷിച്ചു.

തൊട്ടടുത്ത വീട്ടിലെത്തി കോളിംഗ് ബെല്ലടിച്ച ശേഷം  പെൺകുട്ടി  വീട്ടുകാരോട്  വിവരം പറഞ്ഞു. ഇവർ കുട്ടിയെ സ്വന്തം വീട്ടിലെത്തിക്കുകയായിരുന്നു. മെലിഞ്ഞ ശരീരപ്രകൃതമുള്ള മലയാള സംസാരിക്കുന്ന വ്യക്തിയെന്നാണ്  അക്രമി എന്ന്  കൂട്ടി മൊഴി നൽകി.

കഴുത്തിനും കണ്ണിനും പരിക്കേറ്റ കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലാ പൊലീസ് മേധാവി പി. ബി ജോയി സ്ഥലത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. ഡി.വൈ.എസ്.പി. ഹോസ്ദുർഗ് ഇൻസ്പെക്ടർ എം പി . ആസാദ് എന്നിവർക്കാണ് അന്വേഷണ ചുമതല. ഡോക്സ്കോടും,ഫോറെസ്ൻസിക് സംഘവും പരിശോധന നടത്തി.  സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories