പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.കൊല്ലം കടയ്ക്കലിലാണ് സംഭവം. ടിടിസി വിദ്യാർത്ഥിനിയായ രാജിക്കാണ് പരിക്കേറ്റത്. രാജിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു, ഇടതുകൈപ്പത്തി അറ്റുപോയി. രാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജിയുടെ ഭർത്താവിന്റെ അമ്മ ലീലക്കാണ് പന്നിപ്പടക്കം കിട്ടിയത്. ഇത് എന്താണെന്ന് അറിയാൻ ലീല അഴിച്ചു നോക്കുന്നതിനിടെ ആണ് രാജി വെട്ടുകത്തി കൊണ്ട് ഇത് വെട്ടിപ്പൊളിച്ചത്. തുടർന്ന് പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. രാവിലെ എട്ടുമണിയോടെ ആയിരുന്നു സംഭവം.