Share this Article
image
ബസ് കാത്തുനില്‍ക്കുന്നതിനിടെ 56 കാരി കുഴഞ്ഞുവീണ് മരിച്ചു
വെബ് ടീം
posted on 01-05-2024
1 min read
56-year-old-woman-collapsed-and-died-while-waiting-for-the-bus

പാലക്കാട്: ബസ് കാത്തുനില്‍ക്കുന്നതിനിടെ പാലക്കാട് 56 കാരി കുഴഞ്ഞുവീണ് മരിച്ചു. തെങ്കര സ്വദേശിനി സരോജിനി ആണ് മരിച്ചത്. തെങ്കര രാജാ സ്കൂളിന് സമീപം ബസ് കാത്തുനിൽക്കുന്നതിനിടയിലാണ് സരോജിനി കുഴഞ്ഞു വീണത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം.കുഴഞ്ഞ് വീഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്നവർ തൊട്ടടുത്ത ക്ലിനിക്കിൽ എത്തിച്ചു. പിന്നീട് മണ്ണാർക്കാട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതം ആണോ മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories