Share this Article
കുന്നംകുളം മരത്തംകോട് നിയന്ത്രണം വിട്ട ജെസിബി ബുള്ളറ്റില്‍ ഇടിച്ച് അപകടം
Kunnamkulam Marathamcode JCB  hit bullet

കുന്നംകുളം  മരത്തംകോട് നിയന്ത്രണം വിട്ട ജെസിബി ബുള്ളറ്റിൽ ഇടിച്ച് അപകടം. അപകടത്തിൽ ബുള്ളറ്റ് യാത്രികയായ യുവതിക്ക് പരിക്കേറ്റു. വെള്ളറക്കാട് സ്വദേശി   37 വയസ്സുള്ള നിഷക്കാണ് പരിക്കേറ്റത്. 

കഴിഞ്ഞ ദിവസമായിരുന്നു അപകടം. പാതയോരത്ത് നിർത്തിയ ബുള്ളറ്റിൽ പുറകിൽ ജെസിബി ഇടിക്കുകയായിരുന്നു.  കുന്നംകുളം ഭാഗത്ത് നിന്നും എരുമപ്പെട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ജെസിബിയാണ് അമിതവേഗതയിലെത്തി ബുള്ളറ്റിൽ ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണാണ് യുവതിക്ക് പരിക്കേറ്റത്. പരിക്കേറ്റ യുവതിയെ മരത്തംകോട് അൽ അമീൻ ആംബുലൻസ് പ്രവർത്തകർ  കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബുള്ളറ്റിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories