കോഴിക്കോട് ഓമശ്ശേരിയിൽ 10 വയസ്സുകാരൻ കുളത്തിൽ വീണുമരിച്ചു. ഓമശ്ശേരി മുടൂർ മൂസക്കുട്ടി-റഹ്മത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് അജാസാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം നടന്നത്. വീടിനടുത്തുള്ള കുളത്തിൽ അജാസ് ചൂണ്ടയിടാൻ പോയതായിരുന്നു.
ഈ സമയം കുളത്തിലേക്ക് കാൽ തെന്നി വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷപ്പെടുത്തി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. രാത്രിയോടെയാണ് മരണം സംഭവിച്ചത്.