Share this Article
എറണാകുളം റൂറല്‍ എസ്പിയുടെ ക്യാമ്പ് ഓഫീസിന്റെ ഗേറ്റും മതിലും കാറിടിച്ച് തകര്‍ത്തു

The gate and wall of Ernakulam Rural SP's camp office were smashed by a car

എറണാകുളം റൂറല്‍ എസ്.പിയുടെ തോട്ടയ്ക്കാട്ടുകരയിലെ ക്യാമ്പ് ഓഫീസിന്റെ ഗേറ്റും മതിലും കാറിടിച്ച് തകര്‍ത്തു.  കനത്ത മഴയില്‍ അമിത വേഗത്തിലെത്തിയ കാറാണ് ഗേറ്റ് തകര്‍ത്തത്. ഗേറ്റിനോടൊപ്പമുള്ള മതിലിന്റെ ഭാഗവും തകര്‍ന്നു വീണു. കാറോടിച്ചിരുന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

അപകടമുണ്ടാകുമ്പോള്‍ എസ്.പി. ക്യാമ്പ് ഓഫീസില്‍ ഉണ്ടായിരുന്നു. സംഭവത്തെ പറ്റി ആലുവ പോലീസ് അന്വേഷണം ആരംഭിച്ചു. വീതി കുറഞ്ഞ റോഡില്‍ അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മതിലില്‍ നിന്ന് ഏതാനും മീറ്റര്‍ ഉള്ളിലേക്ക് മാറിയാണ് ക്യാമ്പ് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories