ആലപ്പുഴ ഹരിപ്പാട് മദ്യലഹരിയില്‍ മകന്‍ അച്ഛനെ കുത്തിക്കൊന്നു. ചേപ്പാട് സ്വദേശി സോമന്‍ പിള്ള ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അരുണിനെ കരിയിലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ അരുണും സോമന്‍ പിള്ളയുമായി വാക്ക്തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്നുണ്ടായ സംഘർഷത്തിലാണ് സോമന്‍ പിള്ള കൊല്ലപ്പെട്ടത്.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നൽകി.