തൃശ്ശൂര്‍ കട്ടിലപ്പൂവ്വത്ത് കാട്ടാനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചു.ഇന്നലെ രാത്രിയായിരുന്നു സംഭവം.രണ്ട് ആനകള്‍ അടങ്ങിയ സംഘമാണ് കാടിറങ്ങിയെത്തിയത്. താഴത്ത് മാരിയില്‍ കുര്യന്‍, വെള്ളാരത്തില്‍ ജെയിംസ്, നെല്ലിക്കുന്നേല്‍ ഫിലിപ്പ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകള്‍ എത്തി കൃഷി നശിപ്പിച്ചത്.
തെങ്ങ്, വാഴ, ജാതി തുടങ്ങിയ കാര്‍ഷിക വിളകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. പ്രദേശത്ത് ആന ശല്യം രൂക്ഷമാണ്.കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനകള്‍ സ്ഥിരമായി ഇറങ്ങുന്ന പ്രദേശം കൂടിയാണ് കട്ടിലപൂവ്വം. നാട്ടുകാര്‍ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആണ് ആനകളെ തുരത്തിയത്.ആനകള്‍ ഇറങ്ങുന്നത് തടയുന്നതിനായി വനം വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം .