Share this Article
Union Budget
വയനാട് ഉരുള്‍പൊട്ടലില്‍ മരണം 84 ആയി

Death toll rises to 84 in Wayanad landslide

വയനാടിനെ ദുരന്ത ഭൂമിയാക്കി മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. മരണം  84 ആയി . 100-ലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ പലരെയും തിരിച്ചറിഞ്ഞിട്ടില്ല. 200 അംഗ സൈനിക സംഘവും ഏഴിമല നാവികസേന സംഘവും സ്ഥലത്തുണ്ട്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ചൂരല്‍മല-മുണ്ടക്കൈ ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയ സാഹചര്യത്തില്‍ 330 അടി ഉയരത്തില്‍ താത്കാലിക പാലം നിര്‍മ്മിക്കാനാണ് ശ്രമം. അതേസമയം മുണ്ടക്കൈയില്‍ വീണ്ടും മലവെള്ളപ്പാച്ചില്‍ ഉണ്ടായി. അടിയന്തരമായി ആളുകളെ മാറ്റിപാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories