Share this Article
എറണാകുളത്ത് സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു
വെബ് ടീം
posted on 30-10-2024
1 min read
accident

കൊച്ചി: സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം.ഗുരുതരമായി പരിക്കേറ്റ ബസ് യാത്രക്കാരി മരണപ്പെട്ടു.അപകടത്തിൽ കുട്ടമശ്ശരി സ്വദേശി നസീറ ആണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റി. 

കാക്കനാട് സീപോർട്ട് റോഡിലാണ് അപകടം. പുക്കാട്ടുപടിയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് സീപോർട്ട് റോഡിലെ വള്ളത്തോൾ ജംഗ്ഷനിൽ എത്തി ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനിടയിൽ എതിർഭാഗത്ത് നിന്ന് വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.


Summary: Woman dies and  many injured in private bus-lorry collision at Kakkanad, Kochi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories