പാലക്കാട് കോട്ടായിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്ത സംഭവത്തിൽ 6 പേർ പിടിയിൽ. മറ്റ് പ്രതികൾക്കായി തെരച്ചിൽ തുടരുന്നു.
ശ്യാം പ്രകാശ്, അമീര്‍, മുഹമ്മദ് റാഫി, സാഗര്‍, വൈശാഖന്‍, മകന്‍ ഫാസില്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടായി കീഴത്തൂര്‍ പള്ളിമുക്കില്‍ കാജാ ഹുസൈന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ അടക്കമുള്ള ഏഴ് വാഹനങ്ങളാണ് പ്രതികള്‍ അടിച്ചു തകര്‍ത്തത്.
ഒരാഴ്ച മുമ്പ് നടന്ന സൃഹൃത്തിന്റെ വിവാഹത്തോടനുബന്ധിച്ച് പുതിയ ഡ്രസ്സ് എടുത്തതുമായി ബന്ധപ്പെട്ട് 600 രൂപ നല്‍കാന്‍ വൈകിയതാണ് പ്രശ്‌നത്തിന്റെ തുടക്കമെന്ന് പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് മുമ്പും വാക്കു തര്‍ക്കവും അടിപിടിയും നടന്നിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് വാഹനങ്ങള്‍ നശിപ്പിച്ചത്.
കോട്ടായി ഇന്‍സ്‌പെക്ടര്‍ സിജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മറ്റ് പ്രതികള്‍ക്കായി തമിഴ്‌നാട് അടക്കമുള്ള സ്ഥലങ്ങളില്‍ തെരച്ചില്‍ തുടരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ