ഇടുക്കി നെടുങ്കണ്ടത്ത് ജി എസ് ടി വകുപ്പിന്റെ ക്വാർട്ടേഴ്സുകൾ ഉപയോഗിയ്ക്കാതെ നശിക്കുന്നു. കോടികൾ മുടക്കി നിർമിച്ച കെട്ടിടങ്ങളിലാണ് വര്ഷങ്ങളായി താമസക്കാർ ഇല്ലാത്തത് .
നെടുങ്കണ്ടം താലൂക്ക് ആശുപത്രിക്ക് സമീപമാണ് ജി എസ് ടി വകുപ്പിന്റെ ക്വാർട്ടേഴ് സുകൾ സ്ഥിതി ചെയ്യുന്നത്. കിടപ്പുമുറി, അടുക്കള, ഹാൾ, ശുചിമുറി തുടങ്ങിയ സൗകാര്യങ്ങൾ ഉള്ള 15 ഓളം ക്വാർട്ടേഷ്സുകൾ ഉണ്ട്. ഇവയിൽ ഏതാനും കെട്ടിടങ്ങളിൽ മാത്രമാണ് താമസകാരുള്ളത്. ചില കെട്ടിടങ്ങളുടെ ജനൽ ചില്ലുകളും ടൈലുകളും തകർന്നു. മീറ്റർ ബോർഡുകളിൽ കിളികൾ കൂട് കൂട്ടി
താമസക്കാർ ആരും ഇല്ലെങ്കിലും കെട്ടിടത്തിന്റെ കോൺക്രീറ്റിങ്ങിലെ ചോർച്ച തടയാൻ മേൽക്കൂരയിൽ കോൺക്രീറ്റിംഗിന് മുകളിൽ ലക്ഷങ്ങൾ മുടക്കി ഷീറ്റും മേഞ്ഞിട്ടുണ്ട്. വാണിജ്യ നികുതി വകുപ്പ് ജിഎസ് ടി വകുപ്പായി മാറിയപ്പോൾ ജീവനക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇതാണ് ക്വാർട്ടേഴ്സുകൾ കാലിയായി കിടക്കാനുള്ള കാരണം. ക്വർട്ടേഴ്സുകൾ മറ്റ് വകുപ്പുകൾക് വിട്ടു കൊടുക്കാനും നടപടിയില്ല .