Share this Article
വണ്ടിപ്പെരിയാറില്‍ വീണ്ടും കടന്നലിന്റെ ആക്രമണത്തില്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് പരിക്ക്
wasp

ഇടുക്കി വണ്ടിപ്പെരിയാറിൽ വീണ്ടും കടന്നലിന്റെ ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളികൾക്ക് പരുക്ക്.തങ്കമല എസ്റ്റേറ്റിലെ ജോലി ചെയ്തിരുന്ന മൂന്നു തൊഴിലാളികൾക്കാണ് കടന്നലിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.

വണ്ടിപ്പെരിയാറിന്റെ വിവിധ പ്രദേശത്തായി തേയില ഏലം തോട്ടം മേഖലകളിൽ ജോലി ചെയ്തുവരുന്ന തൊഴിലാളികൾക്ക് വന്യമൃഗങ്ങൾക്കൊപ്പം കടന്നൽക്കൂട്ടവും ഭീഷണി ആയിരിക്കുകയാണ്.

ഒരാഴ്ചയ്ക്കിടയിൽ 15 ഓളം തൊഴിലാളികൾക്കാണ് കടന്നലിന്റെ ആക്രമണത്തിൽ പരിക്കേറ്റത് ഏറ്റവും അവസാനമായി വണ്ടിപ്പെരിയാർ തങ്കമല എസ്റ്റേറ്റ് തേയിലത്തോട്ടത്തിൽ കാട് വെട്ടിത്തെളിച്ച് കൊണ്ടിരുന്ന മൂന്നു പേർക്കാണ്  പരിക്കേറ്റത്.ഇന്നലെ രാവിലെ 10 മണിയോടെ ആണ് ആക്രമണം ഉണ്ടായത്. എസ്റ്റേറ്റ് തൊഴിലാളിയായ  സുരേന്ദ്രൻ. മാരിമുത്ത്  പരമൻ എന്നിവർക്കാണ് പരിക്കേറ്റത്.

കാട് വെട്ടിതെളിക്കുന്നതിനിടെ മാരിമുത്ത് തേയിലച്ചെടിക്ക് അടിയിൽ കൂടുകൂട്ടിരുന്ന  കടന്നൽകൂട്ടിൽ തട്ടുകയും ഈ സമയം ഇളകിയ മലന്തൂക്ക് ഇനത്തിൽ പെട്ട കടന്നൽക്കൂട്ടം ഇവരെ ആക്രമിക്കുകയും ആയിരുന്നു. 18 ഓളം തൊഴിലാളികൾ ജോലി ചെയ്തു വന്നിരുന്നു എങ്കിലും കടന്നൽക്കൂട്ടം ഇളകിയതോടെ ബാക്കിയുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories