Share this Article
എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഉച്ചയ്ക്ക് ശേഷം ഡോക്ടറില്ല; ബുദ്ധിമുട്ടിലായി രോഗികള്‍
Erumapetti Social Health Center has no doctor  at after noon; Patients in distress

തൃശ്ശൂർ എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഉച്ചയ്ക്ക് ശേഷം ഡോക്ടറില്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. രണ്ട് മാസത്തോളമായി ഉച്ചയ്ക്ക് ശേഷമുള്ള ഡോക്ടറുടെ സേവനം നിലച്ചിട്ട്.

തൃശ്ശൂർ എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഉണ്ടായിരുന്ന താൽക്കാലിക ഡോക്ടർ  വിദേശത്തേയ്ക്ക് പോയതാണ് ചികിത്സ നിർത്തിവെക്കാൻ കാരണം. ഈ ഡോക്ടർ പോകുന്നതിനെ കുറിച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ ആശുപത്രി അധികാരികളെ അറിയിച്ചിരുന്നു.

എന്നാൽ പകരം മറ്റൊരു ഡോക്ടറെ കണ്ടെത്തി നിയമിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. എൻ.എച്ച്.എമ്മിൻ്റെ കീഴിലാണ് ഡോക്ടറെ നിയമിച്ചിരുന്നത്. കേന്ദ്ര സർക്കാർ ഫണ്ട്  ഉപയോഗിച്ചാണ് ഇവർക്ക് വേതനം  നൽകുന്നത്. എന്നാൽ നാളുകളായി എൻ. എച്ച്. എം  ഫണ്ട് വരാത്തതിനാൽ   എൻ .എച്ച്. എമ്മിന്  കീഴിലുള്ള ഡോക്ടർമാർക്കും നഴ്സ്മാർക്കും കൃത്യമായി

വേതനം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇതും ഡോക്ടറെ നിയമിക്കുന്നതിന് തടസ്സമാകുന്നതായി പറയുന്നു. എരുമപ്പെട്ടി, കടങ്ങോട്, വേലൂർ, വരവൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമായി ദിവസവും  500 ൽ അധികം രോഗികൾ ഇവിടെ ചികിത്സത്തേടിയെത്തുന്നുണ്ട്.

മഴക്കാലമായാൽ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകും. ആശുപത്രിയുടെ ചുമതലയുള്ള വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഇടപ്പെട്ട് എത്രയും പെട്ടെന്ന് ഡോക്ടറെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.      


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories