ഇരട്ടയാറിനു സമീപം പള്ളിക്കാനത്ത് കഴുത്തില്‍ കയര്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. പള്ളിക്കാനം കുന്നേല്‍ സിജിയുടെ മകന്‍ ജിസാണ് മരിച്ചത്. വീടിനു സമീപത്തെ കാപ്പിയില്‍ കയറിയപ്പോള്‍ തെന്നി വീണ് കഴുത്തില്‍ കയര്‍ കുടുങ്ങിയതെന്നാണ് സംശയം. പനി ആയതിനാല്‍ കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. സ്‌കൂള്‍ വിട്ടുവന്ന സഹോദരിയാണ് ജിസ് കാപ്പിയില്‍ കുരുങ്ങി കിടക്കുന്നത് കണ്ടത്. പിന്നാലെ വീട്ടുകാരെ വിവരമറിയിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജിസ്