തൃശൂർ: കോഴിക്കോട് എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം തള്ളി സുരേഷ് ഗോപി.പ്രാദേശിക വാദത്തിനപ്പുറം സംസ്ഥാനത്തിന്റെ വിശാലതലത്തിൽ വേണം എയിംസ് സ്ഥാപിക്കാനെന്നും സുരേഷ് ഗോപി തൃശ്ശൂരിൽ പറഞ്ഞു.
കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം നാളെ രാവിലെ 8.45 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുമെന്നും, മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ എത്തുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.