Share this Article
ഗൃഹനാഥന്‍ പറമ്പിൽ ജീവനൊടുക്കിയ നിലയിൽ, ഭാര്യയെയും മക്കളെയും വിഷം ഉള്ളില്‍ ചെന്ന നിലയിലും കണ്ടെത്തി
വെബ് ടീം
posted on 16-09-2024
1 min read
poison

കാസര്‍കോട് മടിക്കൈ പൂത്താക്കാലയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി. ഭാര്യയെയും മക്കളെയും വിഷം അകത്തു ചെന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീലേശ്വരം കോട്ടശേരിയില്‍ തട്ടവളപ്പില്‍ വിജയന്‍ (54) ആണ് മരിച്ചത്.വിജയന്റെ ഭാര്യ ലക്ഷ്മി, മക്കളായ ലയന (18), വിശാല്‍ (16) എന്നിവരെയാണ് വിഷം അകത്തു ചെന്ന നിലയില്‍ കണ്ടെത്തിയത്. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടന്ന ലക്ഷ്മിയും മക്കളും വയറുവേദനയെത്തുടർന്ന് നിലവിളിച്ചപ്പോഴാണ് നാട്ടുകാർ ഓടിയെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഗൃഹനാഥനെ വീടിനു സമീപത്തെ പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories