ഇടുക്കി അടിമാലി മേഖലയിലെ വിവിധയിടങ്ങളില്‍ കാട്ടുമൃഗശല്യം തുടരുന്നു.വാളറ കാഞ്ഞിരവേലിക്ക് സമീപം ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങി.
കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലെ നേര്യമംഗലം വനമേഖലയില്‍ റോഡിലിറങ്ങിയ കാട്ടാന ഗതാഗത തടസ്സം തീര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മഴക്കെടുതികള്‍ക്കൊപ്പം കാട്ടുമൃഗശല്യം കൂടിയാകുന്നതോടെ ആളുകള്‍ വലയുകയാണ്.
അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധയിടങ്ങളില്‍ കാട്ടുമൃഗശല്യം തുടരുകയാണ്.പലയിടങ്ങളിലും കാട്ടാനയായിരുന്നു ആശങ്ക ഉയര്‍ത്തിയിരുന്നതെങ്കില്‍ ഇപ്പോൾ ജനവാസ മേഖലയില്‍ കാട്ടുപോത്തുമിറങ്ങി.വാളറ കാഞ്ഞിരവേലിക്ക് സമീപം ശാന്തുക്കാട് ക്ഷേത്രത്തിന് സമീപമായിരുന്നു കാട്ടുപോത്തെത്തിയത്.
കൃഷിയിടത്തിലൂടെ ചുറ്റിത്തിരിഞ്ഞ കാട്ടുപോത്ത് പിന്നീട് ജനവാസമേഖലയില്‍ നിന്നും പിന്‍വാങ്ങി.ഗ്രാമപഞ്ചായത്തിലെ ഇരുപതാംവാര്‍ഡായ കാഞ്ഞിരവേലി മേഖല കാട്ടാന ശല്യം രൂക്ഷമായ പ്രദേശം കൂടിയാണ്.
കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലെ നേര്യമംഗലം വനമേഖലയില്‍ റോഡിലിറങ്ങിയ കാട്ടാന ഗതാഗത തടസ്സം തീര്‍ത്തു.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.ഏതാനും സമയം ദേശിയപാതയില്‍ നിലയുറപ്പിച്ച ശേഷം കാട്ടാന പിന്‍വാങ്ങി.മഴക്കെടുതികള്‍ക്കൊപ്പം കാട്ടുമൃഗശല്യം കൂടിയാകുന്നതോടെ ആളുകള്‍ വലയുകയാണ്.