Share this Article
കുരുവി കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വീടിന്റെ പാലുകാച്ചൽ മാറ്റിവെച്ച് മുജീബ്
sparrow chicks  News


ഏറെ കാത്തിരുന്നാണ് മുജീബിന്റെ സ്വപ്‌ന ഭവനം തൃത്താലയില്‍ ഉയര്‍ന്നത്. എന്നാല്‍ തങ്ങള്‍ക്ക് വീടാകുമ്പോള്‍ വീട് നഷ്ടപ്പെടുന്ന ഒരു കൂട്ടം കുരുവി കുഞ്ഞുങ്ങളെ കാണാതിരിക്കാന്‍ മുജീബ് എന്ന മനുഷ്യ സനേഹിക്ക് കഴിഞ്ഞില്ല. ഒടുവില്‍ അവര്‍ ആ തീരുമാനം എടുത്തു. തങ്ങളുടെ ഭവനത്തില്‍ കൂടുകൂട്ടിയ അമ്മകുരുവിയും മക്കളും അവരുടെ വീട് ഉപേക്ഷിച്ചിട്ടേ പാലുകാച്ചി പുതിയ വീട്ടിലേക്ക് താമസം മാറുള്ളൂ എന്ന്. വീടിനകത്ത്  വയറിങ് നടന്നുകൊണ്ടിരിക്കുന്ന സ്വിച്ച് ബോര്‍ഡിന്റെ മുകളിലാണ്  കുരുവിക്കൂട്ടം കൂട് വെച്ചിരിക്കുന്നത്. കുഞ്ഞുകുരുവികള്‍ക്ക് ശല്യം ആവാതിരിക്കാന്‍ വീട്ടിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെച്ചു. 






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories