Share this Article
സ്കൂളിൽ അശോക സ്തംഭം പിഴുതുമാറ്റി മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിച്ചു; ഹെഡ്മാസ്റ്റർക്കെതിരെ പൊലീസിൽ പരാതി
വെബ് ടീം
posted on 24-09-2024
1 min read
UP SCHOOL ASHOK STAMP

കാസർഗോഡ് മൊഗ്രാൽ പുത്തൂർ ഗവണ്മെന്റ് യു പി സ്കൂളിൽ അശോക സ്തംഭവും സ്തൂപവും പിഴുതുമാറ്റി മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിച്ചെന്ന് പരാതി.  മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് അശോക സ്തംഭത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കാസർഗോഡ് പൊലീസിൽ പരാതി നൽകിയത്.

സ്കൂളിന്റെ മുൻവശത്ത് സ്ഥാപിച്ച അശോക സ്തംഭവും സ്തൂപവും ഹെഡ്മാസ്റ്ററും പി ടി എ ഭാരവാഹികളും ചേർന്ന് പിഴുതു മാറ്റിയെന്നും, അശോക സ്തംഭം മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിചെന്നുമാണ് പരാതി. 

എന്നാൽ കായികമേളയുടെ ഭാഗമായി ഗ്രൗണ്ട് ക്ലിയർ ചെയ്തതെന്ന് ഹെഡ് മാസ്റ്ററുടെ വിശദീകരണം. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ അശോക സ്തംഭം സ്ഥാപിക്കുമെന്നും ഹെഡ്മാസ്റ്റർ അറിയിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories