Share this Article
റെയിൽ ക്രോസ് കടക്കുന്നതിനിടെ ട്രെയിൻ തട്ടി; ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
വെബ് ടീം
posted on 07-10-2024
1 min read
MUHAMMAD IRFAN


കോഴിക്കോട്: റെയിൽ ക്രോസ് കടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. ചാലിയം ചാലിയപ്പാടം കൈതവളപ്പിൽ ഹുസൈൻ കോയയുടെ മകൻ മുഹമ്മദ് ഇർഫാൻ (14) ആണ് മരിച്ചത്. രാവിലെ മണ്ണൂർ റെയിലിനു സമീപം വടക്കോടിത്തറ ഭാഗത്തുവച്ചാണ് അപകടം.

കേൾവിക്കു ബുദ്ധിമുട്ടുള്ള ഇർഫാൻ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. 8.18ന് എത്തിയ ഗുഡ്സ് ട്രെയിൻ ഇടിച്ചാണ് അപകടം. ട്രെയിൻ വരുന്ന ശബ്ദം കേൾക്കാൻ ഇർഫാനു സാധിക്കാതിരുന്നതാണ് അപകട കാരണമെന്നു കരുതുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories