Share this Article
Flipkart ads
സന്നിധാനത്തെ ഉത്സവലഹരിയിലാക്കി അയ്യപ്പന് 'കര്‍പ്പൂരാഴി' സമര്‍പ്പണം
Traditional Karpoorazhi Ritual

ശബരിമലയില്‍ അയ്യപ്പന് കർപ്പൂരാഴി സമർപ്പിച്ച് ദേവസ്വം ജീവനക്കാർ നിശ്ചല ദൃശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയേടെയാണ് കർപ്പൂരാഴി നടന്നത്.

ധര്‍മശാസ്താവിന് ഇഷ്ടസേവകര്‍ അര്‍പ്പിക്കുന്ന ദീപാഞ്ജലിയാണ് കര്‍പ്പൂരാഴി. സര്‍വ ആപത്തുകളില്‍ നിന്നും രക്ഷിച്ച് തീര്‍ഥാടനകാലം കടന്നുപോകാന്‍ സഹായിച്ചതില്‍ ആപല്‍ബാന്ധവനോടുള്ള തീരാത്ത കടപ്പാടുമായി സന്നിധാനത്തെ ഉത്സവലഹരിയിലാഴ്‌ത്തിയാണ്  ദേവസ്വം ജീവനക്കാരുടെ കര്‍പ്പൂരാഴി നടന്നത്.  

പുരാണ വേഷങ്ങളും വാദ്യമേളങ്ങളും കാവടികളുമായാണ്  കർപ്പൂരാഴി  ഘോഷയാത്ര നടന്നത്.പുലിവാഹനനായ അയ്യപ്പൻ, മണികണ്ഠൻ, ശബരീശൻ, ധർമശാസ്താവ് തുടങ്ങി അയ്യപ്പന്റെ വിവിധ രൂപങ്ങൾ,  പൂക്കാവടി, ചെണ്ടമേളം തുടങ്ങിയവ കർപ്പൂരാഴി ഘോഷയാത്രയ്ക്ക് മിഴിവേകി.

ക്ഷേത്രത്തിന് വലം വച്ച് നീങ്ങിയ ഘോഷയാത്ര ഫ്ലൈഓവർ കടന്ന് മാളികപ്പുറം ക്ഷേത്രസന്നിധിവഴി നടപ്പന്തലിൽ വലം വച്ച് പതിനെട്ടാം പടിയ്ക്ക് മുന്നിൽ സമാപിച്ചു.

തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് കര്‍പ്പൂരാഴി തെളിയിചതോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. കര്‍പ്പൂര ദീപവും കത്തിച്ച് ആനന്ദനൃത്തം ചവിട്ടി.

കാട്ടുകമ്പുകളും കാട്ടിലകളും കൊണ്ട് കാനനഭംഗിയുടെ പരിഛേദമുണ്ടാക്കി, അതിനുള്ളില്‍ പുലിവാഹനനായ അയ്യപ്പനെയും എടുത്തു നീങ്ങുന്ന കാഴ്ച വിസ്മയഭരിതമായി മാറി.

 കാനന മധ്യത്തിലെ  കലിയുഗ വരദന്റെ തിരിച്ചനിധിയിൽ അയ്യപ്പ ദർശനത്തിനായി എത്തിയ ഭക്തർക്ക് വ്യത്യസ്തമായ കാഴ്ച നൽകിയാണ് കർപ്പൂരാഴി ഘോഷയാത്ര സമാപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories