Share this Article
ചൊക്രമുടിയില്‍ മുന്‍ CPI നേതാവ് വ്യാജ രേഖ ചമച്ച് ഭൂമി വില്‍പ്പന നടത്തിയതായി ആരോപണം
land in Chokramud

ഇടുക്കി ചൊക്രമുടി ഭൂമി വ്യാജ രേഖ ചമച്ച് വിൽപ്പന നടത്തിയത് മുൻ സി പി ഐ നേതാവ് എന്ന് ആരോപണം .വിവാദ ഭൂമിയായ ബൈസൺവാലി ചൊക്രമുടിയിലെ ഭൂമി വ്യാജ കൈവശ രേഖ നിർമ്മിച്ചു അടിമാലി സ്വാദേശിയായ സിബിക്ക് ഏഴ് ലക്ഷം രൂപക്ക് വിറ്റതായിട്ടാണ് ആരോപണം .

അടിമാലി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത് .2024 -ൽ ഏഴ് ലക്ഷം രൂപക്ക് ഭൂമി കൈമാറ്റം നടത്തിയ രേഖകളും കോൺഗ്രസ് പ്രവർത്തകർ പുറത്ത് വിട്ടു .

അതീവ പരിസ്ഥിതി ലോല മേഖലയായ ചൊക്രമുടി മലനിരയിലെ പുൽമേടുകൾ വ്യാജ രേഖ ചമച്ച് മുൻ സി പി എം പ്രവർത്തകനും  സി പി ഐ നേതാവുമായിരുന്ന എം ആർ രാമകൃഷ്‌ണൻ കൈവശപ്പെടുത്തുകയും  അടിമാലി സ്വദേശിക്ക് മറിച്ചു വിൽക്കുകയും ചെയ്‌തതായി അടിമാലി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി  ആരോപിച്ചു .

ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പരേതനായ  കെ എം വർഗീസിന്റെ പേരിൽ വ്യാജ രേഖ ചമച്ചാണ് സി പി ഐ ചിന്നക്കനാൽ ലോക്കൽ കമ്മറ്റി സെക്രട്ടറി ആയി പ്രവർത്തിക്കുന്ന സമയത്ത് എം ആർ രാമകൃഷ്‌ണൻ ഏഴ് ലക്ഷം രൂപക്ക് 12 ഏക്കർ ഭൂമിയുടെ വിൽപ്പന നടത്തിയത് എന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു 

കോൺഗ്രസിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്‌ എന്നും എം കെ എം വർഗീസിന്റെ കൈയിൽ നിന്നും വിലകൊടുത്താണ് ഏക്കറിന് 600 രൂപ വീതം 20  ഏക്കറിന് 12000 രൂപ നൽകി 1984 വാങ്ങിയതാണ് എന്ന് എം ആർ രാമകൃഷ്‌ണൻ പ്രതികരിച്ചു.ഭൂമിയുടെ പട്ടയ സാധ്യതകളും കൈവശ രേഖകളും പരിശോധിച്ച് റിപ്പോർട്ട് നൽകുവാൻ  റവന്യു മന്ത്രി ജില്ലാ കളക്‌ടർക്ക് നിർദേശം നൽകി 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories