Share this Article
ഭക്ഷണം മോശമാണെന്ന് ആരോപിച്ച് ഹോട്ടല്‍ ഉടമയ്ക്ക് നാലംഗ സംഘത്തിന്റെ മര്‍ദ്ദനം
Hotel owner beaten up by gang of four for bad food

തൃപ്രയാറിൽ ഭക്ഷണം മോശമാണെന്ന് ആരോപിച്ച്  ഹോട്ടൽ ഉടമയ്ക്ക് നാലങ്ക സംഘത്തിന്റെ മർദ്ദനം.. തൃപ്രയാറിലെ  മാളിൽ  അറേബ്യൻ ടീ ടൈം എന്ന സ്ഥാപനം നടത്തുന്ന   ഷബീറിനാണ് മർദ്ദനമേറ്റത്. 

കടയിൽ ഭക്ഷണം കഴിക്കാനെത്തിയ നാലംഗ സംഘമാണ് മർദ്ദിച്ചത്. ഭക്ഷണം ഓർഡർ ചെയ്ത സംഘം ഭക്ഷണം പൂർണമായും കഴിച്ചു കഴിയാറായപ്പോൾ  ഭക്ഷണത്തിൽ എന്തോ കുഴപ്പമുണ്ടെന്ന് ഹോട്ടലുടമയെ അറിയിച്ചു.ഉടൻ ഹോട്ടലുടമ ഭക്ഷണം പരിശോധിച്ചു.

ഭക്ഷണത്തിൽ കുഴപ്പമൊന്നുമില്ലെന്ന് അറിയിച്ചതോടെ നാലംഗ സംഘം ഹോട്ടലുടമയോട് തട്ടിക്കയറുകയും  അസഭ്യം പറയുകയും  മർദ്ദിക്കുകയുമായിരുന്നു.മർദ്ദനത്തിൽ പരിക്കേറ്റ ഷബീറിനെ  തൃശ്ശൂരിലെ സ്വകാര്യ  ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.  '

സംഭവത്തിൽ കേരള ഹോട്ടൽ  ആൻഡ് അസോസിയേഷൻ തൃപ്രയാർ യൂണിറ്റ് പ്രതിഷേധിച്ചു.ഹോട്ടൽ ഉടമയെ മർദ്ദിച്ചവരെ ഉടൻ  അറസ്റ്റ് ചെയ്യണമെന്ന് അസോസിയേഷൻ സെക്രട്ടറി  അക്ഷയ് കൃഷ്ണ,  പ്രസിഡൻറ്  മുഹമ്മദ്   എന്നിവർ ആവശ്യപ്പെട്ടു.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories