Share this Article
അമ്മ മരിച്ചതിനുപിന്നാലെ മകന്‍ തൂങ്ങിമരിച്ചു
വെബ് ടീം
posted on 29-07-2024
1 min read
mother-and-son-died

പാലക്കാട്: അമ്മ പനിബാധിച്ച് മരിച്ചതിനുപിന്നാലെ മകന്‍ ജീവനൊടുക്കി. മണ്ഡലക്കോട് കല്ലൂര്‍ക്കാവ് ചിന്ന (75), മകന്‍ ഗുരുവായൂരപ്പന്‍ (40) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഇരുവരും മാത്രമായിരുന്നു താമസം.

ഞായറാഴ്ച രാത്രി 12 മണിവരെ വീട്ടില്‍ ഇരുവരും ടി.വി. കണ്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു. ചിന്ന കടുത്ത പനിബാധിച്ച് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ആറോടെയാണ് സമീപവാസികള്‍ ഗുരുവായൂരപ്പനെ വീടിന് സമീപമുള്ള പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ അമ്മ ചിന്നയെയും കിടപ്പുമുറിയില്‍ മരിച്ചനിലയിൽ കണ്ടെത്തി.

നിര്‍മാണത്തൊഴിലാളിയാണ് ഗുരുവായൂരപ്പന്‍. വിവരമറിഞ്ഞെത്തിയ കോട്ടായി പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ജില്ലാആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories