Share this Article
image
ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
വെബ് ടീം
posted on 17-08-2024
1 min read
rss leader dies in accident

കാഞ്ഞാണി: വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. അന്തിക്കാട് പള്ളത്ത് രവി രാമചന്ദ്രന്‍(38) ആണ് മരിച്ചത്. ആര്‍.എസ്.എസ്. അന്തിക്കാട് മണ്ഡലം സേവാ പ്രമുഖ് ആണ് രവി രാമചന്ദ്രന്‍.

ഇന്ന് രാവിലെ കാഞ്ഞാണി - അന്തിക്കാട് റോഡില്‍ കാഞ്ഞാണി സെയ്ന്റ് തോമസ് പള്ളി കപ്പേളയ്ക്ക് സമീപമായിരുന്നു അപകടം. ആംബുലന്‍സില്‍ ഒളരിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് മക്കളുമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories