Share this Article
ശ്രുതിയെ തേടി മറ്റൊരു ദുരന്തം; വാഹനാപകടത്തില്‍ പരിക്കേറ്റ പ്രതിശ്രുത വരന്റെ നില ഗുരുതരം
Shruti and fiance

ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങള്‍ നഷ്ട്ടപെട്ട  ശ്രുതിക്കും  പ്രതിശ്രുതവരനായ ജെസെനും വഹനാപകടത്തില്‍ പരിക്ക്. കല്‍പ്പറ്റ വെള്ളാരംകുന്നില്‍ സ്വകാര്യ ബസും ഒമ്‌നി വാനും കൂട്ടിയിടിച്ചാണ് അപകടം. 

അപകടത്തില്‍ 9  പേര്‍ക്ക് പരിക്കേറ്റു.  വാന്‍ വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക്  പരിക്കേറ്റ ജെന്‍സനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പരിക്കേറ്റ മറ്റുള്ളവര്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രൂതിക്ക് ഉരുള്‍പൊട്ടല്‍  ദുരന്തത്തില്‍ മാതാപിതാക്കളടക്കം 9 പേരെ നഷ്ട്ടമായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories