Share this Article
ആക്രമണത്തിന് പിന്നിൽ മുൻ വൈരാഗ്യം; ആലുവയിലെ ആക്രമണത്തില്‍ പ്രതികരിച്ച് റൂറല്‍ എസ്പി
former rivalry behind attack; Rural SP reacting to the attack in Aluva

ആലുവയിൽ മുൻ പ‌ഞ്ചായത്ത് അംഗമടക്കം 6 പേർക്കെതിരെ ആക്രമണം. കോൺഗ്രസ് നേതാവായ സുലൈമാൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. 4 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് ആലുവ ചൊവ്വരയിൽ ആക്രമണം ഉണ്ടായത്.  ബൈക്കിലും കാറിലുമായി എത്തിയ സംഘം റോഡരികിൽ ഇരുന്നവരെ ആക്രമിക്കുകയായിരുന്നു. 

 സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.  കൃത്യത്തിൽ നേരിട്ട് പങ്കുളള സിറാജ്, സനീർ, ഫൈസൽ എന്നിവരും ഗൂഢാലോചനയിൽ പങ്കുളള കബിറുമാണ് പൊലീസ് കസ്റ്റഡിയിലുളളത്.

ദിവസങ്ങൾക്ക് മുൻപ് വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിന്‍റെ പ്രതികാരമാണ്   ആക്രമണമെന്ന് ആലുവ റൂറൽ എസ്പി വ്യക്തമാക്കി.സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. സുലൈമാനൊഴികെ മറ്റാരുടെയും പരിക്കുകൾ ഗുരുതരമല്ല.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories