Share this Article
image
അർജുന്റെ കുടുംബത്തെക്കുറിച്ച് വ്യാജ പ്രചാരണം;യൂട്യൂബ് ചാനലിനും ഫേസ്ബുക്ക് പേജിനും എതിരെ കേസ്
arjun family

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തിനെതിരെ സമൂഹമാധ്യമത്തിൽ വ്യാജപ്രചരണം നടത്തിയതിന് കേസെടുത്തു. 'മലയാളി ലൈഫ്' എന്ന യൂട്യൂബ് ചാനലിനും 'നമ്മുടെ ന്യൂസ്' എന്ന ഫേസ്ബുക്ക് പേജിനും എതിരെയാണ് കേസെടുത്തത്. അർജുന്റെ ഭാര്യ കൃഷ്ണപ്രിയയുടെ പരാതിയിൽ ചേവായൂർ പോലീസാണ് കേസെടുത്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 18ന്  കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ നടന്ന പിറന്നാളാഘോഷത്തിന്റെ ചിത്രം വെച്ചാണ് ജൂലൈ 16ന് ഷിരൂരിൽ നടന്ന മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അർജുന്റെ കുടുംബത്തെ വേട്ടയാടുന്ന തരത്തിൽ വ്യാജ പ്രചരണം നടന്നത്.

'മലയാളി ലൈഫ്' എന്ന യൂട്യൂബ് ചാനലും 'നമ്മുടെ ന്യൂസ്' എന്ന ഫേസ്ബുക്ക് പേജുമാണ് വ്യാജ പ്രചരണം നടത്തിയത്. അർജുൻ ഇല്ലാത്ത കോഴിക്കോട് വീട്ടിലെ പിറന്നാൾ ആഘോഷം എന്ന ശീർഷകത്തിലായിരുന്നു ഇവരുടെ വ്യാജപ്രചരണം. ഇതിൻ്റെ ചുവടുപിടിച്ച് അർജുന്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണവും നടന്നു.

ഇതോടെ അർജുന്റെ ഭാര്യ കൃഷ്ണപ്രിയ ചേവായൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് 'മലയാളി ലൈഫ്' എന്ന യൂട്യൂബ് ചാനലിനും 'നമ്മുടെ ന്യൂസ്'  എന്ന ഫേസ്ബുക്ക് പേജിനും എതിരെ  ചേവായൂർ പോലീസ് കേസെടുത്തിരിക്കുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories