Share this Article
Union Budget
ഇസ്ലാം മതത്തെ അപമാനിക്കുന്ന സന്ദേശം ഫേസ്ബുക്കില്‍ പങ്കുവച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍
A BJP leader who shared a message insulting Islam on Facebook was arrested

ഇസ്ലാം മതത്തെ അപമാനിക്കുന്ന സന്ദേശം ഫേസ്ബുക്കില്‍ പങ്കുവച്ച ബി.ജെ.പി നേതാവ് കുന്നംകുളത്ത് അറസ്റ്റില്‍. ബി.ജെ.പി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബൈജുവിനെയാണ്  പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

ബൈജു വേലായുധന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന്  ഇസ്ലാം മതത്തെയും പ്രവാചകന്‍ മുഹമ്മദ് നബിയെയും ഉള്‍പ്പെടെ മതപണ്ഡിതരെയും അപമാനിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയിരുന്നു.  മതസ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തനം നടത്തിയതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories