മലപ്പുറത്ത് വിവാഹ സത്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ. മലപ്പുറം മാറഞ്ചേരിയിലാണ് സംഭവം. ബുധനാഴ്ച നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുളളവരാണ് ചികിൽസയിലുള്ളത്. ഇന്നലെ വൈകിട്ട് മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്. ആരുടേയും സ്ഥിതി ഗുരുതരമല്ല.