Share this Article
വീട് തകർത്ത് ചക്കക്കൊമ്പൻ; ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം
Another wildelephant attack

ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. 301 കോളനിക്ക് സമീപം വീട് ചക്കക്കൊമ്പന്‍ തകര്‍ത്തു. ഐസക് സാമുവലിന്റെ വീടാണ് ഇന്നലെ രാത്രിയില്‍ ചക്കക്കൊമ്പന്‍ തകര്‍ത്തത്.

ആനയെത്തിയത് അറിഞ്ഞ് ഐസക്കും ഭാര്യയും സമീപത്തെ വീട്ടിലേക്ക് മാറിയിരുന്നു. വീടിന്റെ ഒരുവശം ചക്കക്കൊമ്പന്‍ പൂര്‍ണ്ണമായും തകര്‍ത്തു.

സമീപവാസികള്‍ ചേര്‍ന്ന് പടക്കം പൊട്ടിച്ച് ആനയെ തുരത്തി. ഇന്നലെ ആനയിറങ്കലിലെ റേഷന്‍ കടയും ചക്കിക്കൊമ്പന്‍ തകര്‍ത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories