തലസ്ഥാനം ഇന്ന് മുതൽ ഇനി ഏഴുനാൾ ലോക സിനിമാകാഴ്ച്ചകൾക്ക് വേദിയാകും. 29 മത് കേരള രാജ്യാന്തര ചലച്ചിത്രമേള, വൈകുന്നേരം 6മണിക്ക് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഇന്ത്യൻ ചലച്ചിത്ര പ്രതിഭ ശബാന ആസ്മിയാണ് ചടങ്ങിലെ മുഖ്യാതിഥി. ഹോങ്കോങ് സംവിധായിക ആൻ ഹുയ്ക്ക് ലൈഫ് ടൈം അച്ചീവ്മെൻഡ് അവാർഡ് സമ്മാനിക്കും.