എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ പ്ലാന്റിൽ ഉണ്ടായ ഇന്ധന ചോർച്ചയിൽ സംയുക്ത പരിശോധന ഇന്ന്. ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർ ഇന്ന് ആരോഗ്യവകുപ്പിന് മുൻപിൽ ഹാജരാകണം. പ്ലാന്റിലെ ഓവർഫ്ലോ മോണിറ്ററിംഗ് സംവിധാനത്തിൽ പാളിച്ചകൾ ഉണ്ടോ എന്ന് വിദഗ്ധസംഘം പരിശോധിക്കും.