Share this Article
ATMല്‍ നിറക്കാനായി കൊണ്ടുവന്ന അരക്കോടി രൂപ കവര്‍ന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
Defendant

കാസർഗോഡ് , ഉപ്പളയില്‍   എടിഎമ്മില്‍ നിറക്കാനായി  കൊണ്ടുവന്ന അരക്കോടി രൂപ കവര്‍ന്ന കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടി പോലീസ്.തമിഴ്നാട് സ്വദേശി മുത്തു കുമരനെ യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. തിരുട്ടുഗ്രാമം  സ്വദേശികളായ പ്രതികൾക്ക് വേണ്ടി  വേണ്ടി വിവിധ സംസ്ഥാനങ്ങളിൽ വ്യാപക തിരച്ചിലിലാണ് അന്വേഷണസംഘം നടത്തിയത്.

ഉപ്പള ആക്സിസ്ബാങ്കിലെ എടിഎമ്മിലേക്ക് പണം നിറക്കാൻ കൊണ്ട് വന്ന വാനിൽ നിന്ന് 50 ലക്ഷം കവർന്ന സംഭവത്തിലേ പ്രധാനിയേയാണ് പോലീസ് പിടികൂടിയത്. റാംജി നഗർ സ്വദേശി മുത്തു കുമരൻ എന്ന മുത്തുവിനെയാണ്  പിടിയിലായത്.

കാസർകോട് ഡിവൈഎസ്പി സി കെ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ മഞ്ചേശ്വരം ഇൻസ്പെക്ടർ ടോൾസൺ ജോസഫും സംഘവുമാണ് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.

കഴിഞ്ഞ മാർച്ച് 27ന്  പണവുമായെത്തിയ വാഹനത്തിന്റെ ചില്ലു തകർത്ത് അരക്കോടി രൂപ കൈക്കലാക്കിയത്.പട്ടാപ്പകൽ വാനിന്റെ ചില്ല്  നിമിഷ നേരം കൊണ്ട് തകർത്താണ് തമിഴ്നാട്തി രുട്ടുഗ്രാമം സ്വദേശികളായ 3 പേർ ചേർന്ന് പണംകവർന്നത്. സംഭവത്തിനുശേഷം വിവിധ ഇടങ്ങളിൽ വ്യാപക തെറിച്ചിൽ ആണ് പോലീസ് നടത്തിവന്നത്.

അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽക്ക് തന്നെ  പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിരുന്നെങ്കിലും ഇവരെ കണ്ടെത്തുന്നതിൽ വലിയ പ്രയാസം നേരിട്ടിരുന്നു.  5 മാസങ്ങൾക്ക് ശേഷം കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടാനായത്തിന്റെ ആശ്വാസത്തിലാണ്  അന്വേഷണസംഘം. ഇതോടെ സംസ്ഥാനത്തെ വിവിധ കവർച്ച കേസുകളിൽ സുപ്രധാന സൂചന ലഭിക്കുമെന്നാണ് കരുതുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories