ഈ മാസം 21 മുതൽ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം( കൊട്ടിയൂർ ഉത്സവം ) ആരംഭിക്കും. 28 ദിവസം നീണ്ട് നിൽക്കുന്ന ഉത്സവം ജൂണ്‍ 17ന് അവസാനിക്കും.
മെയ് 16 ന് നീരെഴുന്നെളളത്ത്, 21 ന് നെയ്യാട്ടം, 22ന് ഭണ്ടാരം എഴുനെളളത്ത്, 29ന് തിരുവോണം ആരാധന - ഇളനീര്‍വെപ്പ്, 30 ന് ഇളനീരാട്ടം - അഷ്ടമി ആരാധന, ജൂണ്‍ രണ്ടിന് രേവതി ആരാധന, ആറിന് രോഹിണി ആരാധന, എട്ടിന് തിരുവാതിര ചതുശ്ശതം, ഒമ്പതിന് പുണര്‍തം ചതുശ്ശതം, 11ന് ആയില്യം ചതുശ്ശതം, 13ന് മകം കലം വരവ്, 16ന് അത്തം ചതുശ്ശതം വാളാട്ടം കലശപൂജ, 17ന് തൃക്കലശാട്ട് എന്നിവയാണ് കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിൻ്റെ ഭാഗമായുള്ള പ്രധാന ചടങ്ങുകൾ.
കൊട്ടിയൂർ വൈശാഖ മഹോത്സവം സ്ത്രീ പ്രവേശനം
മെയ് 22ന് അര്‍ധരാത്രി ഭണ്ഡാരം അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പും ജൂണ്‍ 13ന് മകം നാള്‍ ഉച്ചശീവേലിക്ക് ശേഷവും സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.
അതായത് ഭണ്ഡാരം എഴുന്നള്ളത്ത് കഴിഞ്ഞാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കുവാൻ കഴിയുക. തുടർന്ന് ജൂൺ 13 മകം കലം വരവ് ദിവസം വരെ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കാം.
Kottiyoor Vysakha Mahotsavam 2024; Here is the details of Kottiyoor temple festival date, major events, pooja an other details in Malayalam