എറണാകുളം തോപ്പുംപടി മുണ്ടംവേലിയിൽ സ്റ്റാർ ആന്റണി ചേട്ടനും ചേട്ടന്റെ സൂപ്പർ സ്റ്റാറുമാണ്. നൂറ്റൊന്നു കാലുകൾ ഉള്ള ഭീമൻ നക്ഷത്രമാണ് ഇക്കുറി ആന്റണി ചേട്ടൻ തയ്യാറാക്കിയിരിക്കുന്നത്.മൂന്നര മീറ്റർ വ്യാസത്തിൽ നൂറ്റൊന്ന് കാലുകളുമായി ഒരു അത്ന അത്ഭുത നക്ഷത്രം.
മുണ്ടംവേലി ചൂതംപറമ്പിൽ ആന്റണി ചേട്ടൻ നക്ഷത്ര നിർമ്മിതികൊണ്ട് ഇത്തവണയും വിസ്മയിപ്പിക്കുകയാണ്.ഇതാദ്യമായല്ല ഇത്തരം ഭീമൻ നക്ഷത്രങ്ങൾ ഈ മുറ്റത്ത് പിറവിയെടുക്കുന്നത്.
നിർമ്മാണ മേഖലയിലാണ് ജോലി. അതിന് ശേഷമാണ് സൂപ്പർ സ്റ്റാർ നിർമ്മാണം. ഒറ്റയ്ക്കുള്ള ജോലിയിആയാസകരമാണെങ്കിലും അതിനെ ആസ്വാദ്യകരമാക്കുകയാണ് ആന്റണി ചേട്ടൻ. ഡിസംബർ 23 ന് മുണ്ടംവേലി പള്ളിയിൽ നക്ഷത്രം തൂക്കും. അത് നാടിന്റെ ആഘോഷമായിരിക്കും.