ഐസിയു പീഡനക്കേസില്‍ ഡോക്ടറുടെ ഭാഗത്ത് വീഴ്ച്ച ഉണ്ടായതായി പുനരന്വേഷണ റിപ്പോര്‍ട്ട്. ഗൈനക്കോളജിസ്റ്റ് കെ.വി പ്രീതിക്ക് മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് കണ്ടത്തല്‍. നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഉത്തരമേഖല ഐജിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസുമായി ബന്ധപ്പെട്ട് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുന്നതിൽ പരിശോധന നടത്തിയ ഡോക്ടർക്ക് വീഴ്ച പറ്റിയിട്ടുണ്ട് എന്നുള്ളതാണ് പുനരന്വേഷണത്തിലെ കണ്ടെത്തൽ. നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടിപി ജേക്കബ് കഴിഞ്ഞദിവസം ഉത്തര മേഖല ഐജി കെ സേതുരാമന് സമർപ്പിച്ച റിപ്പോർട്ടിലാണ് വീഴ്ച ചൂണ്ടിക്കാട്ടുന്നത്.
ഡോക്ടറുടെ പരിശോധന നടക്കുന്നതിനു മുൻപ് അതിജീവിത പോലീസിന് നൽകിയ മൊഴിയിലും പരിശോധനയ്ക്കുശേഷം മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിലും ഒരേ കാര്യങ്ങളാണ് പറയുന്നത്. പ്രതി തന്നെ ഉപദ്രവിച്ചത് എങ്ങനെയെന്ന് ഇതിലെല്ലാം അതിജീവിയുടെ വ്യക്തമാക്കുന്നുണ്ട്. ഇതേമൊഴി തന്നെയാണ് അതിജീവിത ഗൈനക്കോളജിസ്റ്റിനും നൽകിയത്.
എന്നാൽ കേസ് ഹിസ്റ്ററി എഴുതേണ്ട സ്ഥലത്ത് ഡോക്ടർ കെ വി പ്രീതി ഇക്കാര്യം രേഖപ്പെടുത്തിയിട്ടില്ല. ഡോക്ടറുടെ അഭിപ്രായം എഴുതേണ്ട സ്ഥലത്ത് ഒന്നും എഴുതിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് കേസിനെ ഗുരുതരമായി ബാധിക്കാൻ ഇടയില്ലാന്നാണ് കരുതുന്നതെന്നും റിപ്പോർട്ടിലുണ്ട്.
കേസിൽ അതിജീവിതയുടെയും സമരസമിതിയുടെയും നിരന്തര സമ്മർദ്ദത്തിന്റെ ഫലമായാണ് ഉത്തര മേഖല ഐ ജി പുനർ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ റിപ്പോർട്ടിൽ ഡോക്ടർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നുള്ള കണ്ടത്തിലുണ്ടായതോടെ അതിജീവിതയുടെ ആരോപണങ്ങൾ ന്യായമാണെന്ന് തെളിയുകയാണ്.